Ongoing News
മുത്തങ്ങ വനത്തിൽ കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരുക്ക്
കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്

സുല്‍ത്താന്‍ ബത്തേരി | മുത്തങ്ങയില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് വനത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. നെല്ലിയമ്പം സ്വദേശി കളത്തുംപടിയില്‍ അഷറഫ് ദാരിമി(42), ഭാര്യ ജുബൈരിയ (35), മക്കളായ സിനാന്‍ (13), മുഹ്സിന്‍ (8), മുഹമ്മദ് അസാന്‍ (ഒരു വയസ്സ്) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ അശുപത്രിയിലെത്തിച്ച്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അഷ്റഫ് ദാരിമി, ജുബൈരിയ, സിനാന്‍ എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇന്ന് വൈകിട്ടാണ് അപകടം.
---- facebook comment plugin here -----