Kerala
കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
അപകടത്തിൽപ്പെട്ടത് വിവാഹനിശ്ചയത്തിന് പോയ സംഘം

മലപ്പുറം | കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. വിവാഹനിശ്ചയത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനരികിലെ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം ഉച്ചക്ക് ശേഷം അപകടത്തില്‍പ്പെട്ടത്. 12 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞു. കോട്ടക്കലില്‍ നിന്ന് ചമ്രവട്ടത്തേക്ക് പോവുകയായിരുന്നു.
മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----