Kerala
പാലക്കാട്ട് സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി
സ്കൂൾ പരിസരത്ത് പോലീസ് പരിശോധന

പാലക്കാട് | പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി. വൈകിട്ട് 4.45ഓടെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് സംഭവം. സ്കൂളിന് പരിസരത്ത് നിന്ന് പത്ത് വയസുകാരനാണ് പന്നിപ്പടക്കം കിട്ടിയത്.
പന്നിപ്പടക്കം കുട്ടി എറിഞ്ഞതിന് പിന്നാലെ ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദംകേട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സ്കൂൾ പരിസരത്ത് പോലീസ് നടത്തിയ തിരച്ചിലിൽ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തുക്കൾ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----