International
ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെ തീപ്പിടുത്തം; 114 മരണം, 200ലധികം പേര്‍ക്ക് പരുക്ക്
പടക്കങ്ങള്‍ ഉപയോഗിച്ചതാണ് ഹാളില്‍ തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം

ബാഗ്ദാദ് | വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയില്‍ വിവാഹ ആഘോഷത്തിനിടെ ഹാളിലുണ്ടായ തീപിടിത്തത്തില്‍ 114 പേര്‍ മരിച്ചു. 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഒരു വിവാഹ സമയത്ത് പടക്കങ്ങള്‍ ഉപയോഗിച്ചതാണ് ഹാളില്‍ തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. പെട്ടെന്ന് തീപ്പിടിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ഹാള്‍ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്
---- facebook comment plugin here -----