Kerala
മലപ്പുറത്ത് വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; 26 ബൈക്കുകള്‍ കത്തി നശിച്ചു
വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങി പോയതിന് പിന്നാലെയായിരുന്നു അപകടം.
തിരൂരങ്ങാടി | മലപ്പുറം ചെറുമുക്കിലുള്ള ബൈക്ക് വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം. പുലര്‍ച്ചെ ഒരു മണിയോടെയാണ് വര്‍ക്ക്ഷോപ്പില്‍ തീപ്പിടുത്തം ഉണ്ടായത്. വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങി പോയതിന് പിന്നാലെയായിരുന്നു അപകടം.
വര്‍ക്ക്ഷോപ്പിലുണ്ടായിരുന്ന 26 ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയിലേക്കും തീ പടര്‍ന്നു. ഇവിടെ സൂക്ഷിച്ചിരുന്ന മരുന്നുകളും റിക്കോര്‍ഡുകളും കത്തി നശിച്ചു. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്‌നിരക്ഷാ സേനകളെത്തി മൂന്നുമണിയോടെ തീ പൂര്‍ണമായും അണച്ചു.
---- facebook comment plugin here -----




