Connect with us

Union Budget 2026

ബജറ്റ് അവതരണത്തിനിടെ കൂപ്പുകുത്തി ഓഹരിവിപണി; സെൻസെക്സ് ആയിരം പോയിന്റ് ഇടിഞ്ഞു

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാനുള്ള നിർദ്ദേശവും ബൈബാക്ക് നികുതി വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് വ്യാപാരത്തിനിടെ വിപണിയെ തളർത്തിയത്.

Published

|

Last Updated

മുംബൈ | കേന്ദ്ര ബജറ്റ് അവതരണത്തിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടം. ഒരു ഘട്ടത്തിൽ സെൻസെക്സ് 1,600 പോയിന്റും നിഫ്റ്റി 500 പോയിന്റും ഇടിഞ്ഞെങ്കിലും ധനമന്ത്രിയുടെ പ്രസംഗം അവസാനിച്ചതോടെ വിപണി നഷ്ടം പകുതിയോളം തിരിച്ചുപിടിച്ചു. ഒമ്പതാമത് ബജറ്റ് അവതരണം പ്രമാണിച്ച് ഞായറാഴ്ച ഓഹരി വിപണികളിൽ പ്രത്യേക വ്യാപാര സെഷൻ നടത്തിയിരുന്നു. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാനുള്ള നിർദ്ദേശവും ബൈബാക്ക് നികുതി വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് വ്യാപാരത്തിനിടെ വിപണിയെ തളർത്തിയത്.

കഴിഞ്ഞ ബജറ്റിന് ശേഷം വിദേശ നിക്ഷേപകരുടെ പിൻമാറ്റവും കോർപ്പറേറ്റ് ലാഭവിഹിതത്തിലെ കുറവും നിമിത്തം നിഫ്റ്റി 50 സൂചിക 7.8 ശതമാനം മാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് സ്വർണം, വെള്ളി വിലകൾ ആറ് ശതമാനത്തോളം ഇടിഞ്ഞു.

നിലവിലെ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജി ഡി പി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സർവേ പ്രവചിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ (2026-27) ഇത് 6.8 ശതമാനം മുതൽ 7.2 ശതമാനം വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനിടയിലും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രഖ്യാപനങ്ങൾ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.

---- facebook comment plugin here -----

Latest