Connect with us

Union Budget 2026

ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി ഇല്ല

ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾ ഉപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന വിദേശ കമ്പനികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ വിവരസാങ്കേതിക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) മേഖലകൾക്ക് വൻ കരുത്തേകുന്ന പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് ആഗോളതലത്തിൽ ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി അവധി പ്രഖ്യാപിച്ചു. ഐ ടി. മേഖലയിൽ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾ ഉപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന വിദേശ കമ്പനികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ ഇത്തരം കമ്പനികൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നത് ഒരു ഇന്ത്യൻ റീസെല്ലർ സ്ഥാപനം വഴിയായിരിക്കണമെന്ന് ബജറ്റിൽ നിർദേശിക്കുന്നു.

കൂടാതെ, ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി ഒരു അനുബന്ധ സ്ഥാപനമാണെങ്കിൽ, ചെലവിൻ്റെ 15 ശതമാനം സേഫ് ഹാർബർ ആനുകൂല്യമായി നൽകാനും മന്ത്രി നിർദേശിച്ചു. രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയ്ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഈ തീരുമാനം സഹായിക്കും.

Latest