Connect with us

National

സി.ജെ. റോയിയുടെ സംസ്ക്കാരം ഇന്ന്: ബെന്നാർഘട്ടയിൽ അന്ത്യവിശ്രമം

രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ പൊതുദര്‍ശനം നടത്തും

Published

|

Last Updated

ബംഗളൂരു| കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. റോയിയുടെ ആഗ്രഹമനുസരിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോട്ടിലാണ് റോയിക്ക് അന്ത്യവിശ്രമമൊരുക്കുന്നത്.

രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ ഇവിടെ പൊതുദര്‍ശനം നടത്തും. ഇന്നലെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ വിദേശത്ത് നിന്നും എത്തേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ഇന്നലെ ബംഗളൂരുവിലെത്തി.

---- facebook comment plugin here -----

Latest