Farmers Protest
സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ കര്‍ഷക പ്രതിഷേധം
ഡല്‍ഹിയില്‍ സമരം നടത്തിയ കര്‍ഷകരെ അവഹേളിച്ചതിലാണ് പ്രതിഷേധം

തൃശൂര്‍ | ഡല്‍ഹിയില്‍ നടന്ന ഐതിഹാസിക കര്‍ഷക സമരത്തെ അവഹേളിച്ച ബി ജെ പി എം പി സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ പ്രതിഷേധം. കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ സുരേഷ്‌ഗോപി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ബി ജെ പിയുടെ വിഷുക്കൈനീട്ട പരിപാടിയിലാണ് സുരേഷ് ഗോപി കര്‍ഷക സമരത്തെ തള്ളിപ്പറയുകയും സമരക്കാരെ അവഹേളിക്കുകയും ചെയ്തത്. ഡല്‍ഹിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് സമൂഹത്തോട് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും ആരാണ് ഇവരൊക്കെയെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.
നരേദ്രമോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ വലിയ അമര്‍ഷമുള്ള ഒരു ബി ജെ പിക്കാരനാണ് ഞാന്‍. ആ നിയമങ്ങള്‍ തിരികെകൊണ്ടുവരും. തിരികെകൊണ്ടുവരണം. ജനങ്ങള്‍ ആവശ്യപ്പെടും. തന്തക്ക് പിറന്ന കര്‍ഷകര്‍ നിയമം തിരികെകൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.