Alappuzha
സഊദി-ജോര്‍ദാന്‍ അതിര്‍ത്തിപ്പട്ടണമായ അല്‍ ഖുറയ്യാത്തില്‍ ജോലി ചെയ്യുന്നവരുടെ കുടുംബ സംഗമം

ആലപ്പുഴ | ജോര്‍ദാന്‍ അതിര്‍ത്തിപ്പട്ടണമായ സഊദി അറേബ്യയിലെ അല്‍ ഖുറയ്യാത്തില്‍ ജോലി ചെയ്യുന്നവരുടെ കുടുംബ സംഗമം ആലപ്പുഴയില്‍ നടന്നു. 1977 മുതല്‍ പ്രവാസ ജീവിതം നയിച്ചവരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്. പ്രവാസ ജീവിതത്തിനിടയില്‍ സഹോദര തുല്യരായി സുഖ ദുഃഖങ്ങളില്‍ ഭാഗഭാക്കായി താങ്ങും തണലുമായി നിന്നവര്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ചും ആനന്ദാശ്രുക്കള്‍ പൊഴിച്ചും സന്തോഷം പങ്കിട്ടു. അല്‍ ഖുറയ്യാത്ത് പ്രവാസി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. മുപ്പത് വര്‍ഷത്തിനു മുകളില്‍ പ്രവാസജീവിതം നയിച്ചവരേയും വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവരെയും എച്ച് സലാം എം എല്‍ എ ആദരിച്ചു. വി എം മൂസക്കോയ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ അമ്പിളി, എം ജെ ജോസഫ്, യു എം കബീര്‍, പി സതീഷ് ചന്ദ്രന്‍, എം അസിം ഖാന്‍, ലത്വീഫ് മലപ്പുറം, തോമസ്, പി കെ മുഹമ്മദ് പഴയന്നൂര്‍, അലി പൂക്കോട്ടൂര്‍, എ സാജന്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായി ഡോ. വി കെ രാംകുമാര്‍ രക്ഷാധികാരി), എം ജെ ജോസഫ് (പസിഡന്റ്), യു എം കബീര്‍ (ജനറല്‍ സെക്രട്ടറി), പി സതീശ് ചന്ദ്രന്‍, ലത്വീഫ് മലപ്പുറം (വൈസ് പ്രസിഡന്റുമാര്‍), സലിം തോടുപുഴ, അലി പൂക്കോട്ടൂര്‍ (സെക്രട്ടറിമാര്‍), എം അസിംഖാന്‍ (ട്രഷറര്‍). സെന്‍ട്രല്‍ കമ്മിറ്റി അഗങ്ങള്‍: താഹ മയ്യനാട്, മാര്‍ട്ടിന്‍, ഉണ്ണി, പി കെ മുഹമ്മദ്, തോമസ്, അമീര്‍, ജലീല്‍, സാജന്‍. റീത്ത ജോര്‍ജ് (വനിതാ കോര്‍ഡിനേറ്റര്‍), റോയ് കോട്ടയം, അബ്ദുല്‍ സലാം, സലാം പോത്തന്‍കോട്, സലിം കൊടുങ്ങല്ലൂര്‍ (സഊദി കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു. ഇതര സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. പി കെ കോശി. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍: രാജു തിരുവനന്തപുരം, ഷാജഹാന്‍ കൊല്ലം, സജി പത്തനംതിട്ട, നൗഷാദ് ആലപ്പുഴ, ബദറുദ്ദീന്‍ ഇടുക്കി, പൗലോസ് കോട്ടയം, ശിവന്‍ എറണാകുളം, ജോബി തൃശൂര്‍, സുരേഷ് പാലക്കാട്, ദാസ് മലപ്പുറം, മൂസ കോഴിക്കോട്, ഗഫൂര്‍ വയനാട്, ഉസ്മാന്‍ കണ്ണൂര്‍, തോമസ് കാസര്‍കോട്.