Kerala
മരത്തിന് മുകളില്‍ വച്ച് ബോധക്ഷയം; തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു
മുപ്പതടിയോളം ഉയരം വരുന്ന പ്ലാവിലാണ് ഷാഹുല്‍ ഹമീദ് (55) എന്നയാള്‍ കുടുങ്ങിയത്.

പത്തനംതിട്ട | മുറിക്കുന്നതിനിടെ മരത്തിനു മുകളില്‍ വച്ച് ബോധക്ഷയം വന്ന തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് സംഘം രക്ഷിച്ചു. മുപ്പതടിയോളം ഉയരം വരുന്ന പ്ലാവിലാണ് ഷാഹുല്‍ ഹമീദ് (55) എന്നയാള്‍ കുടുങ്ങിയത്. നഗരസഭ 13ാം വാര്‍ഡില്‍ കുലശേഖരപതിയില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവം. മരം മുറിക്കുന്നതിനിടെ കൈക്കൂള ഇളകി മാറുകയായിരുന്നു. തൊട്ടുപിന്നാലെ ബോധക്ഷയം സംഭവിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം വല ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ രമേശ്കുമാര്‍, നൗഷാദ്, ജിഷ്ണു, അനൂപ്, അനില്‍ രാജ്, വിപിന്‍, അജു, സുധിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
---- facebook comment plugin here -----