fact check
FACT CHECK: ഇറ്റലിയില്‍ മോദി സഞ്ചരിച്ചത് ടാക്‌സി കാറിലോ?
വത്തിക്കാനിലെത്തിയ മോദിയെ അപമാനിക്കുന്നതാണ് ടാക്‌സി കാറില്‍ കൊണ്ടുപോയതെന്ന രീതിയിലും പ്രചാരണമുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ചത് ടാക്‌സി കാറിലാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ട്. ഫോഗ്‌സ്‌വാഗന്‍ സെഡാനിലാണ് സഞ്ചരിച്ചതെന്നാണ് പ്രചാരണം. വത്തിക്കാനിലെത്തിയ മോദിയെ അപമാനിക്കുന്നതാണ് ടാക്‌സി കാറില്‍ കൊണ്ടുപോയതെന്ന രീതിയിലും പ്രചാരണമുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:
അവകാശവാദം : 9,000 കോടി രൂപയുടെ ആഡംബര വിമാനത്തില്‍ ഇറ്റലിയില്‍ ഇറങ്ങിയ നമ്മുടെ വിശ്വഗുരു ടാക്‌സി കാറില്‍ വത്തിക്കാനിലെത്തി. ഇറ്റലിയില്‍ ഓട്ടോറിക്ഷയില്ലാത്തത് നന്നായി (ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്). ടാക്‌സി എന്ന ബോര്‍ഡ് വെച്ച കാറില്‍ മോദി കയറുന്ന ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ട്. കാറിന്റെ പിന്‍വശത്തെ ബംബറില്‍ ടാക്‌സി ആപ്പിന്റെ പരസ്യവുമുണ്ട്.
യാഥാര്‍ഥ്യം : കാറിന്റെ മുകളിലുള്ള ടാക്‌സി എന്ന ബോര്‍ഡ് എഡിറ്റ് ചെയ്തതാണ്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയുടെ ഒക്ടോബര്‍ 30ലെ ട്വീറ്റുകളില്‍ യഥാര്‍ഥ ഫോട്ടോകളുണ്ടായിരുന്നു. ഇതില്‍ ടാക്‌സി എന്ന് കാണാനാകില്ല. ഫോക്‌സ് വാഗണ്‍ സെഡാനില്‍ കയറുന്ന ഫോട്ടോകളാണിവ. പിന്‍വശത്ത് ടാക്‌സി ആപ്പിന്റെ പരസ്യവുമില്ല. ചുരുക്കത്തില്‍, വത്തിക്കാനിലെത്തിയ മോദിയെ അപമാനിച്ചുവെന്ന തരത്തില്‍ പ്രചാരണം നടത്തി രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കെതിരെ ജനവികാരമുണ്ടാക്കാനുള്ള ഗൂഢതന്ത്രമാണിത്.