National
അയോധ്യയില്‍ വീടിനുള്ളില്‍ സ്‌ഫോടനം; മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു

ലക്‌നോ|ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 7.15ന് പുരകലന്തര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടന കാരണം എല്‍പിജി സിലിണ്ടറോ പ്രഷര്‍ കുക്കറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----