Connect with us

Kerala

10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60കാരന് 26 വര്‍ഷം കഠിനതടവും പിഴയും

പ്രതിയ്ക്ക് 26 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Published

|

Last Updated

പത്തനംതിട്ട  |  പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 26 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.കോട്ടാങ്ങല്‍ വായ്പൂര് പെരുമ്പാറ കള്ളിപ്പാറ വീട്ടില്‍ വില്‍സണ്‍ (60) നെയാണ്  പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജ് റ്റി മഞ്ജിത്ത് ശിക്ഷിച്ചത്

പ്രതി 10 വയസുകാരിയായ കുട്ടിയെ 2023 ജൂണില്‍ ലൈംഗികമായി പീഡിപ്പിക്കുകയും 2024 ഒക്ടോബറില്‍ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തതിരുന്നു. പെരുമ്പെട്ടി പോലീസ് എസ് ഐ ടി പി ശശികുമാര്‍ രജിസ്റ്റര്‍ ചെയ്തു കേസില്‍ എസ് എച്ച് ഒ മനോജ് കുമാര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ ഹസീന പി സഹായി ആയി

---- facebook comment plugin here -----

Latest