Connect with us

Kerala

കേടായ ഹെല്‍മെറ്റിന് നഷ്ടപരിഹാരം ചോദിച്ചു; അയല്‍വാസിയെ യുവാവ് തലക്കടിച്ചുകൊന്നു

കല്ലമ്പലത്ത് 42 കാരനെ വിറകുകൊള്ളികൊണ്ടു തലക്കടിച്ചുകൊന്ന 29 കാരന്‍ റിമാന്‍ഡില്‍

Published

|

Last Updated

തിരുവനന്തപുരം | കേടായ ഹെല്‍മെറ്റിന് നഷ്ടപരിഹാരം ചോദിച്ചെത്തിയ അയല്‍വാസിയെ അടിച്ചുകൊന്നു. കല്ലമ്പലത്ത് 42 കാരനെ വിറകുകൊള്ളികൊണ്ടു തലക്കടിച്ചുകൊന്ന 29 കാരന്‍ റിമാന്‍ഡില്‍. തിങ്കളാഴ്ച സുജിത്തിന്റെ ഹെല്‍മെറ്റ് ബിനു കേടുവരുത്തിയിരുന്നു. കേടായ ഹെല്‍മെറ്റിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുജിത്ത് (42) അയല്‍വാസിയായ ബിനു (29) വിന്റെ വീട്ടിലെത്തിയത്.

വീടിന്റെ മുറ്റത്തുവെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ ബിനു വിറക് കഷ്ണം ഉപയോഗിച്ച് സുജിത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു. സുജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടും ബിനു ആക്രമം തുടര്‍ന്നതോടെ സുജിത്തിനെ നാട്ടുകാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights:
A 42-year-old man named Sujith was beaten to death with a firewood log in Kallambalam, Trivandrum. The dispute arose after he demanded compensation from his neighbor Binu for a damaged helmet. Binu was arrested by police and remanded by court.

---- facebook comment plugin here -----

Latest