International
ഊര്ജ കേന്ദ്രങ്ങള്ക്കെതിരായ ഭീഷണികള്ക്ക് കൃത്യവും ഉചിതവുമായ തിരിച്ചടി നല്കും: ഇറാന്
ഒമാന് കടലില് തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങള് ഓഫാക്കി നിരോധിത മേഖലയിലൂടെ കടന്നുപോകാന് ശ്രമിച്ച ഒരു ടാങ്കറിന് തീപിടിച്ചതായി ഇറാന് നാവികസേന.
തെഹ്റാന്/സന/വാഷിങ്ടണ് | ഊര്ജ കേന്ദ്രങ്ങള്ക്കെതിരായ ശത്രുക്കളുടെ ഭീഷണികള്ക്ക് കൃത്യവും ഉചിതവുമായ തിരിച്ചടി നടപടികള് ശരിയായ സമയത്ത് സ്വീകരിക്കുമെന്ന് ഇറാന് ആക്ടിംഗ് ഓയില് മന്ത്രി ഹമീദ് ബോവാര്ഡ്. ഒമാന് കടലില് തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങള് ഓഫാക്കി നിരോധിത മേഖലയിലൂടെ കടന്നുപോകാന് ശ്രമിച്ച ഒരു ടാങ്കറിന് തീപിടിച്ചതായി ഇറാന് നാവികസേന അറിയിച്ചു.
അതേസമയം, സഊദി നഗരമായ യാന്ബുവിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്, ചെങ്കടലിന് മുകളിലൂടെ വന്ന രണ്ട് ക്രൂയിസ് മിസൈലുകള്, തെക്കന് മേഖലയിലും റിയാദ് മേഖലയിലുമായി കണ്ടെത്തിയ മൂന്ന് ഡ്രോണുകള് എന്നിവ പ്രതിരോധിച്ചതായി യമനിലെ സഊദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു.
അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളില് ഒലീവ് വിളവെടുപ്പില് ഏര്പ്പെട്ടിരുന്നവര്ക്കു നേരെ കുടിയേറ്റക്കാര് നടത്തിയ ആക്രമണങ്ങള്ക്കിടയില്, തങ്ങളുടെ ഫോട്ടോ ജേര്ണലിസ്റ്റ് ഉള്പ്പെടെയുള്ളവര്ക്ക് പരുക്കേറ്റ സംഭവത്തില് അന്വേഷണം നടത്തണമെന്ന് വാഷിങ്ടണ് പോസ്റ്റ് ആവശ്യപ്പെട്ടു.
Content Highlights:
Iran vows precise retaliation against any threats targeting its vital energy facilities. The statement highlights escalating security concerns amid regional tensions. Authorities emphasized readiness to counter hostile moves.


