Kerala
ഒരു സ്വേച്ഛാധിപത്യത്തിനും തടയാനാകില്ല; നീതി ലഭിക്കുംവരെ പോരാട്ടം തുടരും: പ്രകാശ് രാജ്
'മോദി, നിങ്ങള് ഭയന്നിരിക്കുകയാണ്. നിങ്ങളുടെ അഹന്ത ഞങ്ങള് തകര്ത്തുകഴിഞ്ഞു'
തിരുവനന്തപുരം | ഒരു സ്വേച്ഛാധിപത്യത്തിനും ഞങ്ങളെ തടയാനാകില്ലെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ പ്രതിഷേധ കൂട്ടായ്മയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി, നിങ്ങള് ഭയന്നിരിക്കുകയാണ്. നിങ്ങളുടെ അഹന്ത ഞങ്ങള് തകര്ത്തുകഴിഞ്ഞു’- പ്രകാശ് രാജ് പറഞ്ഞു.
ഡല്ഹിയില് നടക്കുന്ന സമരം മോദിയെ ഭയപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് ‘ഹര് ഘര് തിരംഗ’ ആഹ്വാനം ചെയ്തവര്, കൈയില് ദേശീയപതാകയുമായി തെരുവിലിറങ്ങുന്ന യുവതലമുറയെ കസ്റ്റഡിയിലെടുത്ത് വേട്ടയാടുകയാണ്. ജനാധിപത്യപരമായ ചോദ്യങ്ങളെ ഭയപ്പെടുന്നതിനാലാണ് കേന്ദ്ര സര്ക്കാര് പോലീസിനെയും അര്ധസൈനിക വിഭാഗങ്ങളെയും രംഗത്തിറക്കി ഭീതി പരത്തുന്നത്. ഏതെങ്കിലും വ്യക്തികളോ നേതാക്കളോ നയിക്കുന്ന സമരമല്ല ഇതെന്നും, രാജ്യത്തെ യുവാക്കള് ഏറ്റെടുത്ത വിപ്ലവകരമായ മുന്നേറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജെന്സിയാണ് ഇതിന് നേതൃത്വം നല്കുന്നത്. ഇത് പുതിയ ഭാഷയാണ്, പുതിയ പ്രതിഷേധമാണ്. ഞങ്ങള് ഭയപ്പെടുന്നില്ല. സമരം തുടരും, ശബ്ദമുയര്ത്തിക്കൊണ്ടേയിരിക്കും. കേരളത്തിന് നന്ദി’ പ്രകാശ് രാജ് പറഞ്ഞു.
കുട്ടിക്കാലത്ത് മുതലകളെ പിടിച്ചിരുന്നുവെന്ന് വീമ്പിളക്കിയ മോദി ഇപ്പോള് പാറ്റകളെ ഭയക്കുകയാണ്. മുതലകളെ പിടിക്കാന് ധൈര്യമുണ്ടെന്ന് പറയുന്നവര് എന്തിനാണ് പാറ്റകളെ ഭയപ്പെടുന്നത്? ഞങ്ങള് എസ് ഐ ആറിനെക്കുറിച്ച് ചോദ്യങ്ങള് ഉന്നയിക്കുന്നതു കൊണ്ടാണോ? നിങ്ങളുടെ ഗൂഢാലോചന ഞങ്ങള് തിരിച്ചറിഞ്ഞതു കൊണ്ടാണോ?’. പ്രകാശ് രാജ് ചോദിച്ചു.
Content Highlights:
Actor Prakash Raj reaffirmed his strong support for the Palestinian struggle, stating that no dictatorship can suppress the fight for justice. He emphasized that the ongoing resistance against oppression in ഗസ്സ will continue until rights are restored. His remarks highlight global solidarity.


