Kerala
ശബരിമല തീര്ഥാടനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് അവലോകനയോഗം നാളെ
രാവിലെ ഒമ്പതിന് നിലയ്ക്കലിലെത്തുന്ന മുഖ്യമന്ത്രി തീര്ഥാടന മുന്നൊരുക്കങ്ങള് പരിശോധിക്കും.
പത്തനംതിട്ട | ശബരിമല മണ്ഡല മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില് നാളെ അവലോകന യോഗം ചേരും. ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്റെ സാന്നിധ്യത്തിലാണ് യോഗം.
രാവിലെ 10.30 ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിലാണ് വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗം ചേരുക. രാവിലെ ഒമ്പതിന് നിലയ്ക്കലിലെത്തുന്ന മുഖ്യമന്ത്രി തീര്ഥാടന മുന്നൊരുക്കങ്ങള് പരിശോധിക്കും.
പമ്പയിലെ യോഗത്തിന് ശേഷം വൈകിട്ട് നാലിന് സന്നിധാനത്തെത്തി മുഖ്യമന്ത്രി ക്രമീകരണങ്ങള് വിലയിരുത്തും. ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുക്കും.
Content Highlights: Preparations for the upcoming Sabarimala Mandala-Makaravilakku pilgrimage season are being intensified across Kerala. The Chief Minister will chair a high-level review meeting tomorrow to evaluate arrangements made by various government departments and the Devaswom Board. Discussions will focus on pilgrim safety, transport facilities, queue management, and amenities at Pampa and Sannidhanam.



