Saudi Arabia
1,800 വിദേശ ഉംറ ട്രാവല്‍ ഏജന്‍സികളുടെ കരാറുകള്‍ ഹജ്ജ് മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സേവന പോരായ്മകള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ 10 ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നു
മക്ക | സഊദി അറേബ്യയില്‍ ഹജ്ജ് ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളില്‍ മോശം സേവന നിലവാരം റിപ്പോര്‍ട്ട് ചെയ്ത 1,800 വിദേശ ട്രാവല്‍ ഏജന്‍സികളുമായുള്ള കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സഊദി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഏജന്‍സികള്‍ക്കിടയിലെ പ്രകടനത്തിലെ പോരായ്മകളും മോശം സേവന നിലവാരവും വെളിപ്പെടുത്തിയ ആനുകാലിക വിലയിരുത്തലിന്റെ ഫലങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം. അതെ സമയം 4000 ഏജന്‍സികള്‍ക്ക് സേവന പോരായ്മകള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസത്തെ സമയം അനുവദിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. പുതിയ വിസകള്‍ നല്‍കുന്നതിന് മാത്രമേ സസ്‌പെന്‍ഷന്‍ ബാധകമാകുക. സേവന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതിനും,മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും ഒരു നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. ഉംറതീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും സേവന തുടര്‍ച്ച ഉറപ്പാക്കുന്നതിനുമാണ് മുന്‍ഗണനയെന്നും,ഉംറ മേഖലയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിരീക്ഷണ, വിലയിരുത്തല്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി





