Connect with us

Saudi Arabia

കിംഗ് ഫഹദ് കോസ്വേയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു; പുതിയ നിരക്ക് ഫെബ്രുവരി 18 മുതല്‍

കോസ്വേയിലൂടെ പതിവായി യാത്ര ചെയ്യുന്നവര്‍, വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ എന്നിവരുടെ ഫീസുകളില്‍ മാറ്റമില്ലാതെ തുടരും

Published

|

Last Updated

ദമാം |  സഊദി അറേബ്യയിലെ അല്‍ഖോബാറിനെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ അതോറിറ്റി (കെഎഫ്സിഎ) ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോസ്വേ ടോള്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും 35 സഊദി റിയാലും , മിനി ബസുകള്‍ക്ക് 55 റിയാല്‍ ,വലിയ ബസുകള്‍ക്ക് 70 റിയാല്‍, ട്രക്കുകള്‍ക്ക് ടണ്ണിന് 70 റിയാല്‍ എന്നിവയാണ് പുതിയ ഫീസുകള്‍.പുതിക്കിയ നിരക്കുകള്‍ 2026 ഫെബ്രുവരി 18 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കോസ്വേ അതോറിറ്റി അറിയിച്ചു

കോസ്വേയിലൂടെ പതിവായി യാത്ര ചെയ്യുന്നവര്‍, വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ എന്നിവരുടെ ഫീസുകളില്‍ മാറ്റമില്ലാതെ തുടരും. നേരത്തെ കിംഗ് ഫഹദ് കോസ്വേയിലൂടെയുള്ള യാത്രാനുഭവം ലളിതമാക്കാന്‍ സഊദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷൃല്‍ ഇന്റലിജന്‍സ് അതോറിറ്റി (എസ്ഡിഎഐഎ), സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, കിംഗ് ഫഹദ് കോസ്വേ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കോസ്വേ ഗേറ്റുകളിലെത്തുന്നതിന് മുന്‍പായി ബ്രിഡ്ജ് ഫീ പേയ്‌മെന്റുകള്‍ക്കും വാഹന ഇന്‍ഷുറന്‍സിനുമായി ഡിജിറ്റല്‍ സേവനങ്ങളും ജെസര്‍ ആപ്പും സേവനങ്ങളും നടപ്പിലാക്കിയിരുന്നു

1986ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ നാലുവരിപ്പാത ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന ഗതാഗത, ടൂറിസം പാതയാണ്. 1.2 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച ഈ പദ്ധതി, 1982-ല്‍ നിര്‍മ്മാണം ആരംഭിച്ച് 1986 നവംബര്‍ 25-നാണ് തുറന്നുകൊടുത്തത്.

 

Latest