National
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബന്നാർഘട്ടിൽ നടന്നു
ആയിരങ്ങളാണ് റോയിയെ അവസാനമായി കാണാന്‍ ബന്നാര്‍ഘട്ടയിലെത്തിയത്
ബെംഗളൂരു| കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ബെംഗളൂരുവില്‍ നടന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബന്നാര്‍ഘട്ട റോഡില്‍ കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോട്ടിലാണ് റോയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. സെന്റ് ജോസഫ്‌സ് പള്ളിയില്‍ അന്ത്യശുശ്രൂഷ നടന്നു. ബംഗളൂരു ബന്നാര്‍ഘട്ടെ റോഡിലെ നേച്ചേഴ്സ് കാസ്കേഡിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം പള്ളിയില്‍ എത്തിച്ചത്. ആയിരങ്ങളാണ് റോയിയെ അവസാനമായി കാണാന്‍ ബന്നാര്‍ഘട്ടയിലെത്തിയത്. ഭാര്യ, സഹോദരന്‍, മക്കള്‍ ഉള്‍പ്പെടെ അന്ത്യചുംബനം നല്‍കി യാത്രയാക്കി.
വെള്ളിയാഴ്ചയാണ് സി ജെ റോയി (57) സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് ഐ ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഫയലുകള്‍ ആവശ്യപ്പെട്ടപ്പോള്‍ മുറിയിലേക്കു പോയ റോയി സ്വയരക്ഷക്ക് ഉപയോഗിക്കുന്ന തോക്കെടുത്ത് നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. വെടിയുണ്ട റോയിയുടെ നെഞ്ചും ശ്വാസകോശവും തകര്‍ത്ത് പുറത്തെത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്.




