Connect with us

National

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; അഞ്ച് മരണം

പത്തോളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. പത്തോളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന. മരണസംഖ്യ വർധിക്കാനിടയുണ്ട്. സ്ഫോടനസമയത്ത് 50 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ പൊട്ടിത്തെറിയുടെ വ്യാപ്തി വ്യക്തമാണ്. സ്ഫോടനത്തിന്റെ ആഘാത്തിൽ പൊട്ടിത്തെറിച്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. മരിച്ചവരിൽ ഒരാൾ ഫാക്ടറി മാനേജരാണെന്ന് കരുതുന്നു.

കെട്ടിടത്തിലെ മറ്റൊരു റിയാക്ടർ പൊട്ടിത്തെറിക്കുമെന്ന ആശങ്കയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഫാക്ടറിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. പൊട്ടിത്തെറിയിൽ പരുക്കേറ്റവരെ പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച ഇതേ ജില്ലയിൽ പരുത്തി സംഭരണശാലയിൽ തീപിടിത്തമുണ്ടായിയിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ആളപായമുണ്ടായിരുന്നില്ല.

Latest