Connect with us

Uae

രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി പ്രവാസികൾ

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വർധിച്ചു

Published

|

Last Updated

ദുബൈ|ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വർധിച്ചു. യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തിയതിനെ തുടർന്നാണിത്. അവധി കഴിഞ്ഞ് പ്രവാസികൾ തിരിച്ചെത്തിയതും പണമിടപാട് വർധിക്കാൻ കാരണമായി. കഴിഞ്ഞ രണ്ട് ആഴ്ചയായി ഡോളറിനെതിരെ രൂപയുടെ മൂല്യം 83.18 എന്ന നിരക്കിലാണ്.

ഈ വർഷം ആദ്യ പകുതിയിൽ ഇന്ത്യയിലേക്ക് അയച്ച പണത്തിന്റെ അളവ് 20 ശതമാനത്തിലധികം വർധിച്ചതായി വിവിധ എക്‌സ്‌ചേഞ്ച് ഹൗസുകൾ അറിയിച്ചു. ഈ മാസം അവസാനത്തോടെ പണമിടപാടുകളുടെ എണ്ണം പത്ത് ശതമാനം വർധിക്കുമെന്നാണ്. പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇത് 15 മുതൽ 20 ശതമാനം വരെ കൂടിയേക്കും.
രൂപയുടെ മൂല്യം ഇടിയുമ്പോൾ പ്രവാസികൾക്ക് കൂടുതൽ പണം നാട്ടിലേക്ക് അയക്കാൻ സാധിക്കും. അതിനാൽ, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾ ഒരു അവസരമാക്കി ഉപയോഗിക്കാറുണ്ട്.

 

---- facebook comment plugin here -----

Latest