Connect with us

Kerala

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വന്‍ശേഖരം എക്‌സൈസ് പിടിച്ചെടുത്തു

Published

|

Last Updated

പത്തനംതിട്ട | ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വന്‍ശേഖരം പിടികൂടി. കുളനട ആറന്മുള റോഡില്‍ ഗുരുമന്ദിരത്തിന് സമീപം ചാങ്ങിഴേത്ത് കിഴക്കേതില്‍ മധുസൂദനന്റെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച രാവിലെയാണ് പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെ നിന്നു കണ്ടെടുത്തു. കര്‍ണാടകയില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള ഒരു ലിറ്ററിന്റെ 16 കുപ്പി, 375 മില്ലിയുടെ 50 കുപ്പി, 100 ടെട്രാ പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

വീടിന്റെ മുന്നിലും പിന്നിലും പ്രത്യേക രീതിയില്‍ അടുക്കി വച്ചിരുന്ന വിറകുകള്‍ക്കിടയിലാണ് മദ്യം ഒളിച്ചു വച്ചിരുന്നത്. ഏകദേശം 70,000 രൂപ വിലവരുന്ന മദ്യ ശേഖരമാണ് കണ്ടെടുത്തതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ മധുസൂദനനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനും ഇവിടെ നിന്ന് വന്‍തോതില്‍ മദ്യശേഖരവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു. വീടിന്റെ മച്ചിലും മുറികളിലുമായാണ് മദ്യം ഒളിപ്പിച്ചിരുന്നത്. അന്നും ഇതേ എക്‌സൈസ് സംഘമാണ് ഇത് കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും.

 

Latest