Kuwait
ഐ സി എഫ് മദ്‌റസകളില്‍ പ്രവേശനോത്സവം
ഖൈത്താന്‍, സാല്‍മിയ, ഫഹാഹീല്‍, അബ്ബാസിയ, ജഹറ എന്നിവിടങ്ങളിലെ മദ്‌റസകളില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വിദ്യാര്‍ഥികള്‍ ആദ്യാക്ഷരം കുറിക്കും.

കുവൈത്ത് സിറ്റി | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ ഐ സി എഫ് മദ്‌റസകളില്‍ ‘ഫത്‌ഹേ മുബാറക്’ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു.
ഖൈത്താന്‍, സാല്‍മിയ, ഫഹാഹീല്‍, അബ്ബാസിയ, ജഹറ എന്നിവിടങ്ങളിലെ മദ്‌റസകളില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വിദ്യാര്‍ഥികള്‍ ആദ്യാക്ഷരം കുറിക്കും.
മദ്‌റസകളില്‍ കെ ജി മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസുകള്‍. മദ്‌റസാ പഠനത്തിനു പുറമെ, മലയാള ഭാഷാ പഠനത്തിനും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സര്‍ഗ, ധൈഷണിക വികാസത്തിനാവശ്യമായ വര്‍ക്ക് ഷോപ്പുകളും ശില്‍പ്പശാലകളും ഇടവേളകളില്‍ നല്‍കി വരുന്നു. കുവൈത്തിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് വാഹന സൗകര്യം ലഭ്യമാണ്.
അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ 97825616 (ജലീബ്), 97139979 (ഖൈത്താന്‍), 99774508 (ഫഹാഹീല്‍), 51535588 (സാല്‍മിയ), 60038699 (ജഹറ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മദ്‌റസാ കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.