Connect with us

National

സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്: ഡല്‍ഹി കോര്‍പ്പറേഷനില്‍ വാക്കേറ്റം, ഏറ്റുമുട്ടല്‍

ബി ജെ പി കൗണ്‍സിലര്‍മാര്‍ ആക്രമിച്ചതായി മേയര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനിടെ വാക്കേറ്റവും ഏറ്റുമുട്ടലും. അര്‍ധരാത്രി ആം ആദ്മി പാര്‍ട്ടി, ബി ജെ പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

വാക്കേറ്റത്തെ തുടര്‍ന്ന് പല തവണ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചു. എം സി ഡി ഹൗസിന് പുറത്ത് ബഹളം വച്ചതിന് ആം ആദ്മി എം എല്‍ എ. കുല്‍ദീപ് കുമാര്‍ ഉള്‍പ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബഹളത്തിനിടെ ബി ജെ പി കൗണ്‍സിലര്‍മാര്‍ ആക്രമിച്ചതായി ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ് ആരോപിച്ചു. മേയറെ ആക്രമിച്ചത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ മേയറെ ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ അവരോട് സംസാരിക്കാനാണ് ശ്രമിച്ചതെന്നും ബി ജെ പി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

 

Latest