Connect with us

Kerala

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവം: മുന്‍ എസ് എച്ച് ഒ. അനില്‍ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

അനില്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ പരിഗണിക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷണം

Published

|

Last Updated

തിരുവനന്തപുരം | കിളിമാനൂരില്‍ വാഹനമിടിച്ച് വയോധികന്‍ മരിച്ചതില്‍ പാറശ്ശാല മുന്‍ എസ് എച്ച് ഒ. അനില്‍ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. ഇതോടെ, അനില്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ പരിഗണിക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷണം. കേസില്‍ അനില്‍ കുമാറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

വാഹനം ഇടിച്ചതിന് തെളിവുകളോ സാക്ഷിമൊഴികളോ സി സി ടി വി ദൃശ്യങ്ങളോ ഇല്ലെന്ന് കോടതി കണ്ടെത്തി. അനില്‍ കുമാറിനെതിരെ നടപടിക്ക് റേഞ്ച് ഐ ജി. അജിതാ ബീഗംശിപാര്‍ശ ചെയ്തിരുന്നു. റൂറല്‍ എസ് പി. എസ് സുദര്‍ശന്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ദക്ഷിണ മേഖലാ ഐ ജിയ്ക്കാണ് റേഞ്ച് ഐ ജി നടപടിക്ക് ശിപാര്‍ശ നല്‍കിയത്.

ചേണിക്കുഴി സ്വദേശി രാജന്‍ ആണ് അനില്‍കുമാറിന്റെ വാഹനമിടിച്ച് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജന്‍ ഏറെ സമയം റോഡില്‍ ചോരവാര്‍ന്ന് കിടന്നു. ഈമാസം ഏഴിന് പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം.സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് പോയതെന്ന് വ്യക്തമായത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആര്‍. വയോധികനേറ്റത് മരണത്തിന് ഇടയാക്കുന്ന ഗുരുതരമായ പരുക്കാണെന്ന് മനസ്സിലായിരുന്നില്ലെന്നും അതുകൊണ്ടാണ് വഹാനം നിര്‍ത്താതെ പോയതെന്നുമായിരുന്നു അനില്‍ കുമാറിന്റെ മൊഴി.

---- facebook comment plugin here -----

Latest