Connect with us

International

യു എസിന്റെ പ്രതികാരച്ചുങ്കം: ഇന്ത്യ പ്രതികരിക്കാത്തത് വിശാല മനസ്കതയും വലിയ ഹൃദയവും ഉള്ളതുകൊണ്ടെന്ന് രാജ്നാഥ് സിംഗ്

പാക് അധിനിവേശ കശ്മീർ താനെ ഇന്ത്യയുടെ ഭാഗമാകുമെന്നും രാജ്നാഥ് സിംഗ്

Published

|

Last Updated

 

ന്യൂഡൽഹി | അമേരിക്ക ഏർപ്പെടുത്തിയ 50% പ്രതികാരച്ചുങ്കത്തോട് ഇന്ത്യ ഉടനടി പ്രതികരിക്കാതിരുന്നത് രാജ്യത്തിന്റെ വിശാല മനസ്കതയും വലിയ ഹൃദയവും കൊണ്ടാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മൊറോക്കോയിലെ ഇന്ത്യൻ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റഷ്യൻ എണ്ണ വാങ്ങിയതിനുള്ള പിഴയായി 25% ഉൾപ്പെടെ, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക 50% താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിനോട് ഇന്ത്യ പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാജ്നാഥ് സിംഗിന്റെ മറുപടി.

പാക് അധിനിവേശ കശ്മീർ (PoK) തിരികെ പിടിക്കാൻ ഇന്ത്യക്ക് ആക്രമണ നടപടികൾ ആവശ്യമില്ലെന്നും, ആ പ്രദേശത്തെ ജനങ്ങൾ തന്നെ നിലവിലെ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനാൽ അത് താനെ ഇന്ത്യയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം മുമ്പ് ജമ്മു കശ്മീരിലെ ഒരു സൈനിക പരിപാടിയിൽ ഇതേ കാര്യം താൻ പറഞ്ഞിരുന്നതായും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാനുള്ള അവസരം കേന്ദ്രസർക്കാർ നഷ്ടപ്പെടുത്തിയെന്ന് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് മേൽക്കൈ ലഭിച്ചതിന് ശേഷവും വെടിനിർത്തലിന് സമ്മതിച്ചതിലൂടെ, പാക് അധിനിവേശ കശ്മീർ പിടിച്ചെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് വിവിധ പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest