Connect with us

Kerala

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: കെ എം ഷാജഹാന്റെ വീട്ടില്‍ റെയ്ഡ്

ഇന്ന് രാത്രി ഒമ്പതോടെയാണ് ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പോലീസുമെത്തി പരിശോധന നടത്തിയത്.

Published

|

Last Updated

കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. ഇന്ന് രാത്രി ഒമ്പതോടെയാണ് ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പോലീസുമെത്തി പരിശോധന നടത്തിയത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിന്റെ മലപ്പുറത്തുള്ള വീട്ടിലും ഇന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. കേസില്‍ മൂന്നാം പ്രതിയായ ഇയാള്‍ വിദേശത്താണെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതിക്ക് നാളെ നോട്ടീസ് കൈമാറും.

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.

 

Latest