Connect with us

National

ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാസേന

40 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കദരി സത്യനാരായണ റെഡ്ഡി (67) എന്നിവരെയാണ് വധിച്ചത്.

Published

|

Last Updated

റായ്പുര്‍ | ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാസേന. രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കദരി സത്യനാരായണ റെഡ്ഡി (67) എന്നിവരെയാണ് വധിച്ചത്. നാരായണ്‍പൂരിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിനിടെയാണ്, 40 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഇവര്‍ കൊല്ലപ്പെട്ടത്.

എ കെ 47 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തക്കളും മാവോയിസ്റ്റ് പുസ്തകങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായും സൈന്യം വെളിപ്പെടുത്തി.

മഹാരാഷ്ട്രയോട് ചേര്‍ന്നുള്ള അഭുജ്മദ് വനപ്രദേശത്ത് സുരക്ഷാ സേന നടത്തിയ തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയതെന്ന് നാരായണ്‍പുര്‍ പോലീസ് സൂപ്രണ്ട് റോബിന്‍സണ്‍ ഗുരിയ പറഞ്ഞു.

Latest