National
കേരളത്തിലെ എസ് ഐ ആര്‍ നീട്ടിവെയ്ക്കണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കും വരെ എസ് ഐ ആര്‍ നീട്ടിവെയ്ക്കണമെന്നാണ് ആവശ്യം.

തിരുവനന്തപുരം | കേരളത്തിലെ എസ് ഐ ആര്‍ (തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം) നീട്ടിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കും വരെ എസ് ഐ ആര്‍ നീട്ടിവെയ്ക്കണമെന്നാണ് ആവശ്യം.
എസ് ഐ ആര്‍ നീട്ടിവെയ്ക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
കൃത്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുക ലക്ഷ്യംവച്ചാണ് രാജ്യവ്യാപകമായി എസ്ഐ ആര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്തെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എസ് ഐ ആര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്.
---- facebook comment plugin here -----