Connect with us

Kerala

എട്ട് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവിന് 11 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

അയിരൂര്‍ കാഞ്ഞേറ്റുകര വാസുദേവപുരം വീട്ടില്‍ വാടകയ്ക്ക് താമസം ലിജു തോമസ് (32) നെ ആണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | എട്ട് വയസ്സുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. അയിരൂര്‍ കാഞ്ഞേറ്റുകര വാസുദേവപുരം വീട്ടില്‍ വാടകയ്ക്ക് താമസം ലിജു തോമസ് (32) നെ ആണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

കഴിഞ്ഞ വര്‍ഷം മേയ് 29ന് ഉച്ചയ്ക്ക് കുട്ടിയെ ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി കടയിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോയ ശേഷം കാഞ്ഞീറ്റുകരക്ക് സമീപത്തുളള കനാല്‍ പാലത്തില്‍ വെച്ച് ദേഹത്ത് കടന്നുപിടിക്കുകയും ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നു. എസ് ഐ ആയിരുന്ന പി സുരേഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എസ് ഐ. മുഹ്സിന്‍ മുഹമ്മദ് ആയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ. ഹസീന പങ്കാളിയായി.

 

---- facebook comment plugin here -----

Latest