wild elephant
സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയ ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ തുടരുന്നു
ആനയെ മയക്കുവെടി വെക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.

സുൽത്താൻ ബത്തേരി | കഴിഞ്ഞ ദിവസം പുലർച്ചെ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി വനം വകുപ്പ്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താനാണ് ശ്രമം. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നുള്ള സംഘവും സഹായത്തിനുണ്ട്.
അതേസമയം, ആനയെ മയക്കുവെടി വെക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതിനെതിരെ നഗരസഭാ അധികൃതർ വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിൽ പ്രതിഷേധം നടത്തും. കുപ്പാടിത്തറയിലെ ജനവാസ മേഖലക്ക് സമീപമാണ് ആന നിലയുറപ്പിച്ചത്.
---- facebook comment plugin here -----