Uae
ഇടപ്പാളയം മാധ്യമ അവാർഡ് സമ്മാനിച്ചു

അബുദബി | അബുദബിയിലെ എടപ്പാളുകാരുടെ കൂട്ടായ്മയായ ഇടപ്പാളയം അബുദബി ചാപ്റ്റർ ഏർപ്പെടുത്തിയ മാധ്യമ അവാർഡ് സിറാജ് അബൂദബി ബ്യൂറോചീഫ് നീലേശ്വരം ആനച്ചാൽ സ്വദേശി റാശിദ് പൂമാടത്തിന് സമ്മാനിച്ചു. അബുദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മേജർ ഹമദ് നാസർ മൻസൂർ നാസർ അൽമെൻഹാലിയും ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവാഹാജിയും ചേർന്നാണ് അവാർഡ് നൽകിയത്.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാർ, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ഇൻകാസ് സെക്രട്ടറി സലീം ചിറക്കൽ, ഇടപ്പാളയം പ്രസിഡന്റ് ഗഫൂർ എടപ്പാൾ, ഗ്ലോബൽ വിങ്‌സ് എം ഡി മജീദ്, മജീഷ്യൻ ഫാസിൽ ബഷീർ എന്നിവർ പങ്കെടുത്തു.
---- facebook comment plugin here -----