Kerala
ഡി വൈ എസ് പിയെ ആക്രമിച്ചു; മുഹമ്മദ് ഷിയാസിനെതിരെ മറ്റൊരു കേസ് കൂടി
കോതമംഗലം പ്രതിഷേധത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനുമെതിരെ പോലീസ് രണ്ട് കേസെടുത്തിരുന്നു.

എറണാകുളം| എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ വീണ്ടും കേസ്. മൂവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസിനെ ആക്രമിച്ചെന്നാണ് പുതിയ കേസ്.
കാട്ടാന സ്ത്രീയെ കൊലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ കോതമംഗലം പ്രതിഷേധത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനുമെതിരെ പോലീസ് രണ്ട് കേസെടുത്തിരുന്നു. ഈ രണ്ടു കേസുകളില്‍ ഇരുവര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു .
എന്നാല്‍ ജാമ്യം ലഭിച്ച ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ശ്രമിച്ചു. പൊതുമുതല്‍ നശിപ്പിച്ചെന്ന മറ്റൊരു കേസില്‍ ഷിയാസിനെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ ജാമ്യമെടുത്തിരുന്നില്ല. ഈ കേസില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് കോടതിയിലെത്തിയത്. ഇതോടെ ഷിയാസും മാത്യു കുഴല്‍നാടനും കോടതി മുറിയില്‍ കയറിയാണ് അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ടത്.