Connect with us

Ongoing News

ഡ്യൂറന്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍; ലൈനപ്പായി

കേരള ബ്ലാസ്റ്റേഴ്‌സും മുഹമ്മദന്‍സും തമ്മിലാണ് ആദ്യ പോരാട്ടം.

Published

|

Last Updated

കൊല്‍ക്കത്ത | ഡ്യൂറന്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ സെപ്തംബര്‍ ഒമ്പതിന് തുടങ്ങും. കേരള ബ്ലാസ്റ്റേഴ്‌സും മുഹമ്മദന്‍സും തമ്മിലാണ് ആദ്യ പോരാട്ടം. ബെംഗളൂരു എഫ് സി, ഒഡീഷ എഫ് സി, മുംബൈ സിറ്റി എഫ് സി, ചെന്നൈയിന്‍ എഫ് സി, രാജസ്ഥാന്‍ യുനൈറ്റഡ് എഫ് സി, ഹൈദരാബാദ് എഫ് സി എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ മാറ്റുരക്കുന്ന മറ്റ് ടീമുകള്‍.

ഈമാസം 10ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ഐ എസ് എല്‍ ടീമുകളായ ബെംഗളൂരു എഫ് സിയും ഒഡീഷ എഫ് സിയും തമ്മില്‍ ഏറ്റുമുട്ടും. 11നും ഐ എസ് എല്‍ ടീമുകള്‍ തമ്മിലാണ് മത്സരം. കരുത്തരായ മുംബൈ സിറ്റി ചെന്നൈയെ നേരിടും. 12ന് ഐ ലീഗ് ടീമായ രാജസ്ഥാന്‍ യുനൈറ്റഡും ഐ എസ് എല്‍ ടീമായ ഹൈദരാബാദ് എഫ് സിയും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍.

സെമി ഫൈനലുകള്‍ സെപ്തംബര്‍ 14, 15 തീയതികളിലായി നടക്കും. സെപ്തംബര്‍ 18ന് സാള്‍ട്ട് ലേക് സ്റ്റേഡിയം കലാശക്കളിക്ക് വേദിയാകും.

---- facebook comment plugin here -----

Latest