Uae
മയക്കുമരുന്ന് കേസുകളിലെ പ്രതികളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു
ഇന്റർപോളിന്റെയും യൂറോപോളിന്റെയും വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ദുബൈ| തട്ടിപ്പ്, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള സംഘടിത അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് അന്താരാഷ്ട്ര പ്രതികളെ ദുബൈ പോലീസ് ഫ്രഞ്ച് അധികാരികൾക്ക് കൈമാറി. ഇന്റർപോളിന്റെയും യൂറോപോളിന്റെയും വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ്. യു എ ഇ നീതിന്യായ മന്ത്രാലയത്തിന് ലഭിച്ച അറസ്റ്റ് വാറന്റുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഇതോടെ ഈ വർഷം ദുബൈ പോലീസ് ഫ്രാൻസിന് കൈമാറുന്ന പ്രതികളുടെ എണ്ണം പത്തായി. ആസൂത്രിത കൊലപാതകം, സംഘടിത കുറ്റകൃത്യ ശൃംഖലകൾ നയിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, സായുധ കവർച്ച, മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരാണ് ഈ വ്യക്തികൾ. ഈ വർഷം ഫെബ്രുവരി ഏഴിന് നടന്ന മെഹ്ദി ശറഫയുടെ കൈമാറ്റം ഈ കൂട്ടത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഫ്രാൻസ് തിരഞ്ഞ മെഹ്ദി ശറഫയെ ഫ്രാൻസിലേക്ക് കൈമാറാൻ യു എ ഇ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. സമീപ മാസങ്ങളിൽ നടന്ന മറ്റ് നിരവധി പ്രധാനപ്പെട്ട കൈമാറ്റങ്ങളിലൂടെ അന്താരാഷ്ട്ര നിയമ നിർവഹണ സഹകരണത്തിൽ യു എ ഇയുടെ വർധിച്ചുവരുന്ന പങ്കാളിത്തം വ്യക്തമാക്കുന്നു.
---- facebook comment plugin here -----