Kerala
റോഡില്‍ മദ്യപിച്ച് പരാക്രമം; യുവതി അറസ്റ്റില്‍
യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി വനിതാ എസ്‌ഐ യ്ക്ക് നേരെയും ആക്രമണം നടത്തി.

തലശ്ശേരി | മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം കാട്ടിയ യുവതി അറസ്റ്റില്‍. തലശ്ശേരി കൂളി ബസാര്‍ സ്വദേശി റസീന (30) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ എസ് ഐയെ ആക്രമിച്ചതിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിറസീന ഓടിച്ച വാഹനം മറ്റു വാഹനങ്ങളില്‍ ഇടിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ നാട്ടുകാര്‍ റസീനയെ ചോദ്യം ചെയ്തു. പ്രകോപിതയായ യുവതി നാട്ടുകാരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പോലീസ് റസീനയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്കായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി വനിതാ എസ് ഐക്കു നേരെയും ആക്രമണം നടത്തി. തലശ്ശേരി എസ് ഐ ദീപ്തിയെയാണ് ആക്രമിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.