Kerala
മലപ്പുറം വഴിക്കടവില്‍ മദ്യലഹരിയിൽ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
വഴിക്കടവ് നായക്കൻകൂളി മോളുകാലായിൽ വര്‍ഗീസ് ആണ് മരിച്ചത്

മലപ്പുറം| മലപ്പുറം വഴിക്കടവില്‍ മദ്യലഹരിയിൽ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി മോളുകാലായിൽ വര്‍ഗീസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. വര്‍ഗീസിന്റെ ജേഷ്ഠന്‍ രാജു (57) വാണ് കുത്തിക്കൊന്നത്. ഇന്നലെ അര്‍ധരാത്രിയാണ് വര്‍ഗീസിനെ രാജു കുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാജുവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലെത്തിയ രാജു വർഗീസിനെ കുത്തുകയായിരുന്നു. ഇരുവരും തമ്മിൽ മറ്റു പ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. മദ്യപിച്ചെത്തിയാൽ രാജു കലഹമുണ്ടാക്കുക പതിവാണെന്നും ഇതാണ് കൊലപാതകത്തിൽ എത്തിയത് എന്നുമാണ് പോലീസ് പറയുന്നത്. രാജുവിന്റെയും വർഗീസിന്റെയും കുടുംബം ഒന്നിച്ചാണ് താമസിച്ചിരുന്നത്. രാജുവിന്റെ മക്കളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് വർഗീസ് ആയിരുന്നു.വർഗീസിന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.