Kerala
ഡോളര്‍ കടത്ത് കേസ്: ആരോപണങ്ങളില്‍ കഴമ്പില്ല; അതുകൊണ്ടുതന്നെ ആശങ്കയുമില്ലെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം | ഡോളര്‍ കടത്ത് കേസിലുള്‍പ്പെടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലാത്തതു കൊണ്ടാണ് സര്‍ക്കാര്‍ തനിക്ക് പുതിയ പദവി നല്‍കിയതെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നോര്‍ക്ക-റൂട്‌സ് വൈസ് ചെയര്‍മാനായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോളര്‍ കടത്ത് കേസ് സംബന്ധിച്ച് തനിക്കൊരു ആശങ്കയുമില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെല്ലാം അന്വേഷിച്ച കേസാണത്. എന്നാല്‍, ഒന്നും കണ്ടെത്തിയില്ലെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
---- facebook comment plugin here -----