Ongoing News
ദോഹ ഡയമണ്ട് ലീഗ്: സ്വര്‍ണമണിഞ്ഞ് നീരജ് ചോപ്ര
88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.

ദോഹ | ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യനും നിലവിലെ ഡയമണ്ട് ലീഗ് ജേതാവുമായ നീരജ് ചോപ്ര ആദ്യ ശ്രമത്തിലാണ് 88.67 മീറ്ററിലേക്ക് ജാവലിന്‍ എറിഞ്ഞത്.
ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. നീരജിന്റെ ഏറ്റവും മികച്ച പ്രകടനം 89.94 മീറ്ററാണ്.
ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാധ്ലേഹിനാണ് വെള്ളി. 88.63 മീറ്ററാണ് വാധ്ലേഹ് കണ്ടെത്തിയ ദൂരം. 85.88 ദൂരം കുറിച്ച ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് വെങ്കലം. യൂറോപ്യന്‍ ചാമ്പ്യനായ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (82.62) നാലാം സ്ഥാനത്തായി.
---- facebook comment plugin here -----