Kerala
സിന്‍ഡിക്കേറ്റിന് മുകളിലാണോ വി സിയുടെ അധികാരം?; രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതി
അന്തിമ ഉത്തരവ് ബുധനാഴ്ച
		
      																					
              
              
            കൊച്ചി | സിന്‍ഡിക്കേറ്റിന് മുകളിലാണ് വി സിയുടെ അധികാരം എന്നാണോ കരുതുന്നതെന്ന് ഹൈക്കോടതി. കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും ഹൈക്കോടതി ആരാഞ്ഞു.
വൈസ് ചാൻസിലർ സിൻഡിക്കേറ്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കേണ്ട ഒരു ഓഫീസർ മാത്രമാണെന്ന് സർവകലാശാല കോടതിയെ അറിയിച്ചു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കറ്റിന്റെ അധികാരം ഉപയോഗിച്ചാണ്. സസ്‌പെന്‍ഷന്‍ വിവരം സിന്‍ഡിക്കറ്റിനെ അറിയിച്ചാല്‍ വി സിയുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി. മറ്റു തീരുമാനങ്ങൾ എടുക്കേണ്ടത് സിൻഡിക്കേറ്റ് ആണെന്നും കോടതി പറഞ്ഞു.
കേസിൽ ബുധനാഴ്ച അന്തിമ ഉത്തരവിറക്കും.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


