Connect with us

Uae

ബി എല്‍ എസില്‍ ഡിജിറ്റല്‍ പേമെന്റ് ആരംഭിച്ചു

ബി എല്‍ എസ് സേവന കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പേമെന്റ് സേവനവും മുന്‍കൂട്ടിയുള്ള ബുക്കിംഗും ആരംഭിച്ചതായി അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കോണ്‍സുലര്‍ ബാലാജി രാമസ്വാമി.

Published

|

Last Updated

അബൂദബി | ഇന്ത്യന്‍ എംബസിയുടെ കീഴില്‍ അബൂദബി എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ബി എല്‍ എസ് സേവന കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പേമെന്റ് സേവനവും മുന്‍കൂട്ടിയുള്ള ബുക്കിംഗും ആരംഭിച്ചതായി അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കോണ്‍സുലര്‍ ബാലാജി രാമസ്വാമി അറിയിച്ചു. പുതിയ സേവനങ്ങള്‍ ആരംഭിച്ചതോടെ ഉപഭോക്തൃ സേവനം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

സേവനങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സമയത്ത് എത്തിയാല്‍ 30 മിനുട്ടില്‍ സേവനം പൂര്‍ത്തിയാക്കി മടങ്ങാം. ഡെബിറ്റ് കാര്‍ഡിന് പുറമെ ക്രെഡിറ്റ് കാര്‍ഡ് വഴിയും പേമെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയും. അല്‍ റീം ദ്വീപ്, മുസഫ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബി എല്‍ എസ് സേവന കേന്ദ്രങ്ങള്‍ക്ക് പുറമെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം കേന്ദ്രത്തിലും പുതിയ സേവനങ്ങള്‍ ലഭിക്കും. ഡെബിറ്റ് കാര്‍ഡിന് പുറമെ ക്രെഡിറ്റ് കാര്‍ഡ് വഴിയും പേമെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയും.

മാസത്തില്‍ ഒരു ദിവസം എംബസി സേവനം ലഭിക്കുന്ന അബൂദബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ റുവൈസില്‍ ബി എല്‍ എസിന്റെ സ്ഥിരം കേന്ദ്രം ആരംഭിക്കും. അതിനുള്ള നടപടി ആരംഭിച്ചതായും ബാലാജി രാമസ്വാമി അറിയിച്ചു. എംബസി സേവനം കൂടുതല്‍ ജനങ്ങളിലേക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഗയാത്തി, മദീനത്ത് സായിദ് എന്നിവിടങ്ങളില്‍ മാസത്തില്‍ ഒരു ദിവസം സേവനം ആരംഭിക്കും. ഇതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. ബി എല്‍ എസ് സേവനം ലളിതമാക്കാന്‍ മൊബൈല്‍ ആപ്പ് ഒരുക്കാന്‍ ശ്രമിക്കുമെന്നും ബാലാജി രാമസ്വാമി വ്യക്തമാക്കി.

 

Latest