Kerala
ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു
ചോലോട് മേഖലയില്‍ ചൂലിപ്പാടത്തിറങ്ങിയ ആന പ്രദേശത്തെ കൃഷി നശിപ്പിച്ചു.

പാലക്കാട് | ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ചോലോട് മേഖലയില്‍ ചൂലിപ്പാടത്തിറങ്ങിയ ആന പ്രദേശത്തെ കൃഷി നശിപ്പിച്ചു. ആര്‍ ആര്‍ ടി സംഘം സ്ഥലത്തെത്തി.
നേരത്തെ ധോണിയെ വിറപ്പിച്ച കൊമ്പന്‍ പി ടി ഏഴിനെ (പാലക്കാട് ടസ്‌കര്‍-7) ദൗത്യസംഘം പിടികൂടിയിരുന്നു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ളസംഘമാണ് മയക്കുവെടി വച്ച് ആനയെ പിടികൂടിയത്.
ഞായറാഴ്ച രാവിലെ 7.15 ഓടെ ധോണി റിസര്‍വിനും ജനവാസമേഖല്ക്കും ഇടയിലുള്ള കോര്‍മ പ്ലാന്റേഷനോട് ചേര്‍ന്നുള്ള വനപ്രദേശത്തു നിന്നാണ് കൊമ്പനെ കെണിയിലാക്കിയത്. പി ടി ഏഴിന് പിന്നീട് ധോണി എന്ന് നാമകരണം ചെയ്തിരുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----