wild elephant
ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി
പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആനക്കൂട്ടം കൃഷിയിടത്തിലെത്തിയത്.

പാലക്കാട് | ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ചൂലിപ്പാടത്തിന് സമീപം കൃഷിയിടത്തിലാണ് മൂന്ന് ആനകള്‍ നിലയുറപ്പിച്ചത്. വനപാലകരെത്തി പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് തുരത്തി.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആനക്കൂട്ടം കൃഷിയിടത്തിലെത്തിയത്. രാവിലെ ആറ് മണി വരെ ഇവിടെ തമ്പടിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ധോണി കോളേജിന് സമീപം കാട്ടാനകള്‍ ഇറങ്ങിയിരുന്നു. ഇവിടെ ജനവാസ കേന്ദ്രത്തിന് സമീപം നിലയുറപ്പിച്ച് വന്‍ കൃഷിനാശമുണ്ടാക്കുകയും ആളുകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന പി ടി 7 എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കൂടുതല്‍ ആനകളെത്തിയത്.
ആനകൾ വന്‍തോതില്‍ കൃഷിനാശം വരുത്തുന്നുണ്ട്. വിളഞ്ഞ നെല്‍പ്പാടങ്ങള്‍ ചവുട്ടിമെതിക്കുക, കവുങ്ങും തെങ്ങും കുത്തിമറിച്ചിടുക, വാഴകൃഷി നശിപ്പിക്കുക തുടങ്ങിയവ ഇവ നടത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയെ പിടികൂടിയ സംഘം കുങ്കിയാനകള്‍ക്കൊപ്പം ധോണിയിലെത്തി പി ടി 7നെ പിടികൂടും.