Connect with us

National

ധര്‍മസ്ഥല കൂട്ടക്കുഴിമാടം; നിര്‍ണായകമായ പതിമൂന്നാം പോയന്റില്‍ പരിശോധന ഇന്ന്

ഇന്നലെ വനത്തിനകത്താണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തിയത്

Published

|

Last Updated

ബെംഗളൂരു | കൂട്ടക്കുഴിമാടം ആരോപണം ഉയര്‍ന്ന ധര്‍മസ്ഥലയില്‍ അടയാളപ്പെടുത്തിയ പതിമൂന്നാമത്തെ പോയന്റില്‍ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. തെളിവുകള്‍ കണ്ടെത്താനായുള്ള എസ് ഐ ടി സംഘത്തിന്റെ പരിശോധന ഇന്നും തുടരും.

ഇന്നലെ വനത്തിനകത്താണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാമത്തെ പോയിന്റിലേക്ക് ഇന്ന് അന്വേഷണ സംഘം എത്തുമെന്നാണ് കരുതുന്നത്. 30 വര്‍ഷത്തിനിടെ വലിയ അളവില്‍ മണ്ണ് ഈ പോയിന്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിനാല്‍ പരിശോധനക്കായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കുമെന്നും കരുതുന്നു.

ഇന്നലെ എസ് ഐ ടി പരിശോധന റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യൂട്യൂബേഴ്സിന് നേരെ ആക്രമണം ഉണ്ടായതിനു പിന്നില്‍ ആരാണെന്നുള്ള അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ധര്‍മസ്ഥലയിലെ വിചിത്രമായ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ഡി ഗാങ്ങാണ് ആക്രമത്തിന് പിന്നിലെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്നത്തെ പരിശോധന കര്‍ശനമായ പോലീസുരക്ഷയില്‍ ആയിരിക്കും. മൂന്ന് ബറ്റാലിയന്‍ പോലീസ് സംഭവ സ്ഥലത്ത് തുടരുന്നുണ്ട്.

 

 

---- facebook comment plugin here -----

Latest