Kerala
പല തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപ തുക തിരിച്ചുകിട്ടിയില്ല; കരുവന്നൂര്‍ ബേങ്ക് ശാഖയില്‍ പെട്രോളൊഴിച്ച് പ്രതിഷേധം
തൃശൂര്‍ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി ശാഖയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൂത്തുപാലക്കന്‍ സുരേഷ് എന്ന നിക്ഷേപകന്‍ ബേങ്കിലെത്തി കൗണ്ടര്‍ ടേബിളിലേക്ക് ടേബിളിലേക്ക് പെട്രോളൊഴിക്കുകയായിരുന്നു.

തൃശൂര്‍ | ബേങ്കിനുള്ളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം. കരുവന്നൂര്‍ ബേങ്കിന്റെ തൃശൂര്‍ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി ശാഖയിലാണ് പ്രതിഷേധം അരങ്ങേറിയത്.
കൂത്തുപാലക്കന്‍ സുരേഷ് എന്ന നിക്ഷേപകന്‍ ബേങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിക്കുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപ തുക പാസായി വന്നില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പെട്രോളൊഴിച്ചതെന്നും സുരേഷ് പറഞ്ഞു.
തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാന്‍ വേണ്ടി കഴിഞ്ഞ മാസം 19ന് ഇയാള്‍ ബേങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ബേങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസില്‍ നിന്നും തുക പാസ്സായി വന്നിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.