Kerala
പ്രൊഫ്‌സമ്മിറ്റ് പോസ്റ്റര്‍ പ്രസന്റേഷന്‍ മത്സരം; അബ്‌സ്ട്രാക്ട് നാളെ വരെ അയക്കാം
രജിസ്റ്റര്‍ ചെയ്യാന്‍: poster.profsummit.in അബ്‌സ്ട്രാക്ട് അയക്കാന്‍: info.profsummit@gmail.com

കോഴിക്കോട് | ഒക്ടോബര്‍ 10 മുതല്‍ 12 വരെ കോട്ടക്കലില്‍ സംഘടിപ്പിക്കുന്ന എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായുള്ള പോസ്റ്റര്‍ പ്രസന്റേഷന്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്യുവാനും, അബ്‌സ്ട്രാക്ടുകള്‍ അയക്കാനുമുള്ള അവസരം നാളെ (ഒക്ടോബര്‍ എട്ട്, ബുധന്‍) അവസാനിക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏതൊരു മേഖലയുമായും ബന്ധപ്പെട്ട അവരുടെ ആശയങ്ങള്‍, കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ ആയി അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതാണ് മത്സരം.
തിരഞ്ഞെടുത്ത പോസ്റ്ററുകള്‍ കോട്ടക്കലിലെ പ്രൊഫ്സമ്മിറ്റ് വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരവും, മികച്ച മൂന്ന് പോസ്റ്ററുകള്‍ക്ക് സര്‍ട്ടിഫിക്കറ്റും, സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്യാന്‍: poster.profsummit.in
അബ്‌സ്ട്രാക്ട് അയക്കാന്‍: info.profsummit@gmail.com