Connect with us

PLUS ONE SEAT

വിദ്യാഭ്യാസ അവകാശ നിഷേധം: തെരുവിൽ പഠനമൊരുക്കി എസ് എസ് എഫ്

Published

|

Last Updated

മലപ്പുറം | എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റുവുമധികം വിദ്യാർഥികൾ തുടർ പഠനത്തിന് അർഹത നേടിയ ജില്ലയിലുൾപ്പെടെ മലബാർ മേഖലയിലെ തുടർ പഠന അവസര നിഷേധത്തിനെതിരെ എസ് എസ് എഫ് ഡിവിഷൻ കേന്ദ്രങ്ങളിൽ തെരുവ് പഠനം സംഘടിപ്പിച്ചു.
പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് വന്നിട്ടും മികച്ച മാർക്കോടെ ഉപരി പഠന അർഹത നേടിയ നിരവധി വിദ്യാർഥികൾക്ക് സര്‍ക്കാര്‍ മേഖലയിൽ അവസരമില്ലാതെ പുറത്ത് നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് “പൊതു വിദ്യാഭ്യാസം; വിദ്യാർഥികളുടെ അവകാശം’ എന്ന ശീർഷകത്തിൽ പ്രതിഷേധ പഠനം തെരുവിൽ സംഘടിപ്പിച്ചത്.
കൊട്ടിഘോഷിക്കുന്ന കേരള വിദ്യാഭ്യാസ മാതൃകയെ ചോദ്യം ചെയ്യും വിധമാണ് നിലവിലെ സാഹചര്യം. ഉയർന്നഗ്രേഡ് നേടിയിട്ടും കേരളത്തിലെ 1.95 ലക്ഷം വിദ്യാർഥികൾക്ക് പൊതുവിദ്യാലയം അപ്രാപ്യമായിരിക്കുന്നു.

അവസാന വരിയിലെ അവസാനത്തെ കുട്ടിക്കും അവസരം ഉറപ്പ് വരുത്തുമ്പോഴാണ് വിദ്യാഭ്യാസം നീതിയിൽ പുലരുക. വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർ പഠന അവസരം ഭരണകൂടം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് സമരം ആവശ്യപ്പെട്ടു. സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പൊതു സമൂഹം ഒന്നിച്ച് ശബ്ദം മുഴക്കണമെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു.

ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലായി 23 ഡിവിഷൻ കേന്ദ്രങ്ങളിൽ “തെരുവ് പഠനം ‘ നടന്നു.
താനൂർ പുത്തതെരുവിൽ നടന്ന തെരുവ് പഠനം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ ഉദ്ഘാടനം ചെയ്തു.

ടി അബുബക്കർ, ജാഫർ ശാമിൽ ഇർഫാനി, പി ടി അഫ്ളൽ, വി സിറാജുദ്ദീൻ, അബ്ദുൽ ഹക്കീം സഖാഫി, പി ഇർശാദ്, സി കെ സാലിം സഖാഫി, സഹീർ കാവതിക്കളം വിവിധ കേന്ദ്രങ്ങളിൽ തെരുവ് പഠനത്തിന് നേതൃത്വം നൽകി.

പെരിന്തൽമണ്ണ ഡിവിഷനിൽ നടന്ന തെരുവ് പഠനം എസ് എസ് എഫ്
ഈസ്റ്റ് ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
മറ്റു ഡിവിഷൻ കേന്ദ്രങ്ങളിൽ കെ തജ്മൽ ഹുസൈൻ, സിറാജ് അഹ്സനി കാരക്കുന്ന്, ഹാരിസ് സഖാഫി നിലമ്പൂർ, കെ അബ്ദുര്‍റശീദ് കൊട്ടപ്പുറം, കെ അബ്ദുര്‍റഹൂഫ്, റാഫി അദനി, ഹബീബുല്ല സഖാഫി, ഹക്കീം സഖാഫി എടക്കര, റാഷിദ് സഖാഫി എടവണ്ണപ്പാറ ഉദ്ഘാടനം നിർവഹിച്ചു.

 

Latest