Connect with us

National

രാജ്യ തലസ്ഥാനത്ത് കോക്രോച് ജനത പാര്‍ട്ടി പ്രതിഷേധം; അഭിജീത് ദിപ്‌കെ ജന്ദര്‍ മന്ദറിലെത്തി

നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പരസ്യ പ്രതിഷേധം. .

Published

|

Last Updated

ന്യൂഡല്‍ഹി| നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്ദര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ പ്രതിഷേധം. പ്രതിഷേധത്തിനായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ എത്തി. രാവിലെ 7.37 നാണ് അഭിജീത് ഡല്‍ഹിയില്‍ എത്തിയത്.വിമാനത്താവളത്തില്‍ വന്‍ സന്നാഹമാണ് ഡല്‍ഹി പോലീസ് ഒരുക്കിയത്.

അഭിജീത് ദീപ്‌കെയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. പ്രതിഷേധത്തിന് ഡല്‍ഹി പോലീസ് അനുമതി നല്‍കി. പ്രതിഷേധത്തിന് ജന്ദര്‍ മന്ദറില്‍ എത്താന്‍ സിജെപി പ്രവര്‍ത്തകരോട് ദീപ്‌കെ ആഹ്വാനം ചെയ്തു.രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ പ്രതിഷേധിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. പത്തരയോടെ അഭിജീത് ദിപ്‌കെ ജന്തര്‍ മന്ദറില്‍ എത്തി. അംബേദ്കറിൻ്റെ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ എത്തിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധം നടത്തുന്നത്. സിപിഐ ദേശീയ കൗൺസിൽ അം​ഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം. ഇതിനിടെ ഡൽഹി പോലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാ​ഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും ഡിസിപിമാർക്ക് പ്രത്യേക സുരക്ഷാ ചുമതല നൽകി. ജന്തർമന്ദിറിൽ മാത്രം 2000 പോലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights:
The Cockroach Janata Party led by founder Abhijit Dipke launched a major protest at Jantar Mantar demanding the resignation of Union Education Minister Dharmendra Pradhan over exam irregularities. Delhi Police granted official permission for the demonstration and heavily deployed around 2000 personnel to ensure law and order in the area. Prominent figures including Annie Raja, Prakash Raj, Prashant Bhushan, and Sonam Wangchuk alongside student bodies like SFI and AISA declared their support.

 

Latest